ആഗ്നേയ് ജി. കെ, ഹിന്ദു കോളേജ്,
എം.എ. ആദ്യവര്‍ഷം
ഞാന്‍ ഇവിടെ ഇരിക്കുന്നു, ഇതാണ് സത്യം, ഇതുമാത്രമാണ് സത്യം. ഇന്നലെ ഈ ഇടത്തില്‍ ഞാനില്ല, നാളെയും.. അപ്പോള്‍ ഇന്നു മാത്രമല്ലേ സത്യം, ഈ നിമിഷം മാത്രം...
പ്രതീക്ഷയിലാണ്, ആര്‍ക്കായുള്ള പ്രതീക്ഷ? അയാള്‍ വരുമായിരിക്കും, വരണം, വന്നേ തീരു. ഒരു സ്ക്രിപ്റ്റിലെന്നപോലെ കഥാപാത്രങ്ങളേയും ജീവിതങ്ങളേയും ചിട്ടപ്പെടുത്തിയിട്ടില്ലേ ലോകം. അവര്‍ സ്വയം പടുത്തുയര്‍ത്തിയ മാന്യത, സഭ്യത എന്നീ രണ്ട് മതിലുകള്‍ അവരെ ചുറ്റി മറയ്ക്കുന്നുണ്ടോ? ആ മതില്‍ എങ്ങനെയുള്ളതാണ്.? അവരുടെ കാഴ്ച മറയ്ക്കാന്‍ പാകത്തിനുള്ള ഉയരം അതിനുണ്ടോ? അതോ അത് വെറും അരമതിലാണോ!! ചലിക്കുവാന്‍ മാത്രമുള്ള സ്വാതന്ത്ര്യമാണോ അവന് നിഷേധിക്കപ്പെടുന്നത്? അതോ ചിലര്‍ സമൂഹത്തെ ഭയന്ന് ആ ചുറ്റുമതിലിന് ഒരു മേല്‍ക്കൂര പടുത്തുയര്‍ത്തി വീട് എന്ന് പേരിട്ട് സ്വയം ശ്വസിക്കാനുള്ള അവകാശം ആര്‍ക്കെങ്കിലും പണയം വെയ്ക്കുന്നുണ്ടോ? അയാള്‍ വന്നിട്ടില്ല, വരും, വരുമായിരിക്കും, വരണം, വന്നേ തീരു.
അവള്‍ പലതവണ വന്നുപോയി. ഇനിയും വരും, തീര്‍ച്ച. അവള്‍ക്കു വരാതെ പറ്റില്ല. അവളെ ഞാന്‍ കാണുന്നു, ആ നീളന്‍ കാല്‍വിരലുകള്‍, അവയിലെ ചെറിയ കല്ലുവെച്ച മോതിരങ്ങള്‍, മനോഹരമായ മഞ്ഞ ചെരുപ്പ്. അവള്‍ ഇതുവരെ വന്നില്ല, ഇനി വരാന്‍ കൂട്ടാക്കുമോ...ആവോ!!
എന്താ അവള്‍ ഇതുവരെ വരാഞ്ഞത്, ഇനി ഞാന്‍ കാണാതെ, എന്‍റെ കാഴ്ച്ച ഒളിച്ച് ആ വെളുത്ത നീളന്‍ കാലുകള്‍ നടന്നകന്നുവോ?.. അയ്യോ!!
കാത്തിരിപ്പ്, ഇനിയും നീളുന്ന കാത്തിരിപ്പ്.. ഇപ്പോള്‍ അവള്‍ ഇല്ല, അയാള്‍ ഇല്ല..ആ അടച്ചിട്ടിരിക്കുന്ന മുറിയിലെ വ്യക്തി മാത്രം...

No comments:
Post a Comment