Friday 27 January 2012

ജനറല്‍ കമ്പാര്‍ട്ട്മെന്‍റ്

Unnikrishna Das
3rd Year English Literature, Kirori Mal College 
unnikrishnadas@gmail.com

കൈക്കുഞ്ഞുമായി
നിശബ്ദയായി
എന്‍റെ മുന്നില്‍ ഒരമ്മ.

ഉറക്കച്ചടവുള്ള കണ്ണുകളാല്‍
പുറത്തെ നരച്ച വെയിലിനെ നോക്കി
അമ്പരന്നിരിക്കുന്ന
അവരുടെ ഭര്‍ത്താവ്.

മുലപ്പാല്‍ വറ്റിയ
അമ്മയില്‍ നിന്നടര്‍ന്ന്
കൊക്കകോളയ്ക്കായ് പരതുന്ന
മൂത്തകുട്ടി.

ലതര്‍ബൂട്ടിട്ട്,
തണുപ്പിനേയും
കൂടെയുള്ളോന്‍റെ കാലിനേയും
ചവിട്ടി ഞെരിക്കുന്ന
പട്ടാളക്കണ്ണുകളുള്ള
ഭായിസാബ്.

ഇംഗ്ലീഷ് പത്രം വായിക്കുന്ന
ബുള്‍ഗാന്‍ താടി.

സന്മനസുള്ള,
സ്വപ്നങ്ങള്‍ കാണുന്ന,
ചോദ്യങ്ങള്‍ ചോദിക്കാനിഷ്ടപ്പെടുന്ന
യുവാവ്.

ഞാന്‍,
എന്‍റെ സീറ്റ്,
ബാഗിനുള്ളിലെ [വിലപിടിപ്പുള്ള]
രാജസ്ഥാനി കരകൗശലവസ്തു.

എടുക്കാന്‍ മറന്നുപോയ
ഒരുകഷ്ണം പോക്കുവെയില്‍.
റോമിംഗ് ചാര്‍ജ് ബാധകമല്ലാത്ത
ദിവാസ്വപ്നങ്ങള്‍..
പത്തു രൂപയ്ക്ക്,
ചെറിയൊരു കുപ്പി നിറയെ
പുഴയുടെ ആത്മാവ്...

യാത്ര തുടരുന്നു....

12 comments:

  1. വഴിയാത്രക്കാരാ അനുഭവങ്ങൾ നന്നായി.ആശംസകൾ...

    ReplyDelete
    Replies
    1. പ്രതികരണങ്ങള്‍ക്ക് നന്ദി. ദില്ലി സര്‍‌വകലാശാലയിലെ പ്രവാസികളായ വിദ്യാര്‍ത്ഥികളുടെ എളിയ സം‌രഭമാണിത്. ഇനിയും വരിക പ്രോത്സാഹിപ്പിക്കുക....

      Delete
  2. Replies
    1. പ്രതികരണങ്ങള്‍ക്ക് നന്ദി. ദില്ലി സര്‍‌വകലാശാലയിലെ പ്രവാസികളായ വിദ്യാര്‍ത്ഥികളുടെ എളിയ സം‌രഭമാണിത്. ഇനിയും വരിക പ്രോത്സാഹിപ്പിക്കുക....

      Delete
  3. വരികളില്‍ നല്ല കാഴ്ച്ചകള്‍

    ReplyDelete
    Replies
    1. പ്രതികരണങ്ങള്‍ക്ക് നന്ദി. ദില്ലി സര്‍‌വകലാശാലയിലെ പ്രവാസികളായ വിദ്യാര്‍ത്ഥികളുടെ എളിയ സം‌രഭമാണിത്. ഇനിയും വരിക പ്രോത്സാഹിപ്പിക്കുക....

      Delete
  4. നല്ല കവിത.
    എടുക്കാന്‍ മറന്ന ഒരു കഷ്ണം പോക്കുവെയില്‍-നന്നായി ബോധിച്ചു.

    ReplyDelete
    Replies
    1. പ്രതികരണങ്ങള്‍ക്ക് നന്ദി. ദില്ലി സര്‍‌വകലാശാലയിലെ പ്രവാസികളായ വിദ്യാര്‍ത്ഥികളുടെ എളിയ സം‌രഭമാണിത്. ഇനിയും വരിക പ്രോത്സാഹിപ്പിക്കുക....

      Delete
  5. കൊള്ളാം... നന്നായിട്ടുണ്ട്.... യാത്ര തുടരട്ടെ :)

    ReplyDelete
    Replies
    1. പ്രതികരണങ്ങള്‍ക്ക് നന്ദി. ദില്ലി സര്‍‌വകലാശാലയിലെ പ്രവാസികളായ വിദ്യാര്‍ത്ഥികളുടെ എളിയ സം‌രഭമാണിത്. ഇനിയും വരിക പ്രോത്സാഹിപ്പിക്കുക....

      Delete
    2. പ്രതികരണങ്ങള്‍ക്ക് നന്ദി. ദില്ലി സര്‍‌വകലാശാലയിലെ പ്രവാസികളായ വിദ്യാര്‍ത്ഥികളുടെ എളിയ സം‌രഭമാണിത്. ഇനിയും വരിക പ്രോത്സാഹിപ്പിക്കുക....

      Delete
  6. പലപ്പോഴും കണ്ടാലും കണ്ണിൽപ്പെടാത്ത വഴിയോരക്കാഴ്ചകൾ ! നന്നായിരിക്കുന്നു

    ReplyDelete