Monday 30 January 2012

അപൂട്ടന്‍റെ ജയ്പൂര്‍ യാത്ര



Nikhil Prakash
1st Year English Literature, Rajadhani College
nikhilmagic94@gmail.com


ദില്ലി യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ
അപൂട്ടനൊരു മോഹം..എല്ലാ വര്‍‌ഷവും ജനുവരി മാസം ജയ്പൂരില്‍ നടക്കുന്ന ജയ്പൂര്‍ സാഹിത്ത്യോത്സവത്തില്‍ പങ്കെടുക്കണം..പക്ഷെ വീട്ടുകാര്‍
സമ്മതിയ്ക്കുമോ എന്നൊരു സംശയം..ഏതായാലും അപ്പൂട്ടന്‍‍ പരിപാടിയെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു ഒരു മനോഹര പ്രസംഗം ഫോണിലൂടെ വീട്ടില്‍ അവതരിപ്പിച്ചു.. എന്‍‌ട്രീ ഫീ എത്രയായിരിക്കുമെന്ന് ചോദിച്ച അച്ഛനോട്അപ്പൂട്ടന്‍ പറഞ്ഞു:"എന്‍‌ട്രീ ഫ്രീ !"
അച്ഛന്‍ & അമ്മ ഹാപ്പി!! permission granted!


സീനിയറായ ഉണ്ണിയേട്ടനെയും ചില ചങ്ങാതിമാരെയും കൂട്ടി അപ്പൂട്ടന്‍
ജയ്പൂരെത്തി.അവിടെയുണ്ടായിരുന്ന സാഹിത്യപ്രതിഭകളെ കണ്ട്, സാഹിത്യത്തില്‍ അഗാധമായ അല്പജ്ഞാനം മാത്രമുള്ള അപ്പൂട്ടന്‍ അന്തം വിട്ടു നില്പായി(ആ നില്പ് സുന്ദരികുട്ടികളെ കണ്ടിട്ടാനെന്നാണ് ചങ്ങാതിമാരുടെ വാദം!)

പരിപാടിയുടെ വരണ്ട പൊലിമയില്‍‍ കണ്ണ് മഞ്ഞളിച്ച അപ്പൂട്ടന്‍ പ്രമുഖ
പ്രസാധകരായ penguin ബുക്സിന്‍റെ സ്റ്റാള്ളില്‍ കയറി. അവരുടെ ഒരു
സഞ്ചിയെടുത്തപോള്‍ അപ്പൂട്ടന്‍റെ കയ്യ് ശരിക്കും പോള്ളിപോയി(വിലയാകാം
കാരണം:P) തണുപ്പുകാലമായതുകൊണ്ടൊരു കാപ്പി കുടിച്ചു(ഇത്തവണ കീശയിലെ കാശ് കത്തിപോയി).ഏതായാലും പരിപാടി അടിപൊളി!!(അപ്പൂട്ടന് സാഹിത്യകാരനാവനൊരു മോഹം പണ്ടേയുണ്ടേ!!!). സല്‍‌മാന്‍ റുഷ്ദി വന്നില്ലെങ്കിലും,അദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു വേദികളില്‍ പൊതുവേയുള്ള സംസാരം. രാത്രി വരെ സെമിനാര്‍ വേദികളിലും,പുസ്തകസ്റ്റാളുകളിലും കറങ്ങിയ ശേഷം അപ്പൂട്ടന്‍ &
പാര്‍ട്ടി തിരിച്ചു റൂമിലേക്ക്‌ പോയി..ഭക്ഷണം പുറത്തെ ധാബകളില്‍ നിന്നും
കുറഞ്ഞ ചിലവില്‍ അപ്ലോഡ് ചെയ്തു(അത് കൊണ്ടുള്ള ഗുണം രണ്ട്‌!! നം
1.പുസ്തകം വാങ്ങാനായി കാശു ലാഭിയ്ക്കാം..നം2.രാവിലെ കക്കൂസില്‍ കയറിയാല്‍ വളരെ സ്പീഡില്‍ ഡൊണ്‍ലോഡും ചെയ്യാം : D !!)


രണ്ടാം ദിനം.

രാവിലെ ഒമ്പതിനെണീറ്റു..പത്തു മണിയുടെ പരിപാടിക്ക് കൃത്യം പതിനൊന്നിനു തന്നെയെത്തി ..കാലുകുത്താന്‍ സ്ഥലമുണ്ടായിരുന്നു..പക്ഷെ അകത്തു കയറാന്‍ പറ്റണ്ടേ..!! ഭയങ്കര തിരക്കായത് കൊണ്ട് പരിപാടി കട്ട്‌ ചെയ്ത് പ്രസിദ്ധമായ പിങ്ക് സിറ്റിയിലെയ്ക്ക് അപ്പൂട്ടന്‍ & പാര്‍ട്ടി വണ്ടി
കയറി.(എവിടെയ്ക്കാണെങ്കിലും ഓട്ടോയുടെ വിലയ്ക്ക് തുല്യമായ വിലയായിരുന്നു ഓട്ടോകാര്‍‍ പറഞ്ഞിരുന്നത്!) എന്തായാലും യാത്ര പൊടിപൊടിച്ചു..രാജസ്ഥാന്‍റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന പിങ്ക്സിറ്റിയും മ്യൂസിയവും സന്ദര്‍ശിച്ചതിന് ശേഷം തിരിച്ചു വേദിയിലെത്തി..ഇത്തവണ അകത്തു കയറാന്‍ സാധിച്ചു..രാത്രിയില്‍ ശൈത്യം വര്‍ധിച്ചുവരികയായിരുന്നു. അത് കൊണ്ട് തന്നെ സാഹിത്യോത്സവം, സാഹിത്യ പ്രേമികള്‍ക്ക്  മാത്രമുള്ളതല്ല, കമിതാക്കള്‍ക്ക്
കൂടിയുള്ളതാണെന്ന് പുതിയ അറിവ് ഒരു ഞെട്ടലോടെ അപ്പൂട്ടന്‍ മനസിലാക്കി
(ചെറിയൊരു നിരാശയോടെയും !!:P).

മൂന്നാം ദിനം

തണുപ്പുകാലത്ത് തണുത്ത വെള്ളത്തില്‍‍ കുളിച്ചാലുള്ള സുഖം അപ്പൂട്ടനു
മനസിലായി..ഗീസര്‍ ഓണ്‍ ചെയ്ത് ടാപ്പില്‍‍ നിന്ന് വെള്ളമോഴിച്ചപ്പോള്‍ മനസിലായി.ഗീസര്‍ ഓണ്‍ ചെയ്ത് ടാപ്പില്‍‍ നിന്ന് വെള്ളമോഴിച്ചപ്പോള്‍
നല്ല antartican വെള്ളം!! റൂം ബോയ്‌ കഹാ: അത് കേട് ഹേ ഭായ് സാബ്!!! ഒരു വിധം എല്ലാം കഴിഞ്ഞെന്നു വരുത്തി അപ്പൂട്ടന്‍ & പാര്‍ട്ടി സാഹിത്യോത്സവവേദിയിലേക്ക്..മലയാള ഭാഷയിലെ പ്രമുഖ കവി സച്ചിദാനന്ദന്‍ എത്തിയിട്ടുണ്ടെന്ന് കേട്ട് , അപ്പൂട്ടന്‍ അദേഹത്തെ ചെന്ന് കണ്ടു.
മുണ്ടും ഷര്‍ട്ടും  ധരിച്ച ഒരു ബുദ്ധിജീവിയായ കവിയെ കാണാന്‍ ചെന്ന
അപ്പൂട്ടന്‍‍ കണ്ടത് കോട്ടും സ്യൂട്ടും ധരിച്ചെത്തിയിരിക്കുന്ന
സച്ചിദാനന്ദനെ..സംസാരിച്ചപോള്‍ ആള് തനി മലയാളിയാണെന്ന് ബോധ്യപെട്ടു. ഹിന്ദിയിലെയും കാശ്മീരിലെയും പ്രമുഖരായ കവികളോടൊപം സച്ചിദാനന്ദന്‍ സാറിന്‍റെ ഒരു മണികൂര്‍‍ നീണ്ട സംവാദം. അതാസ്വദിയ്ക്കാന്‍ ചെന്ന ഹിന്ദി അറിയാത്ത അപ്പൂട്ടന്‍ സംവാദ സമയം മുഴുവന്‍ സ്റ്റേറ്റ് ഓഫ് അന്തംവിടീലില്‍ ചിലവഴിച്ചു!!


ഏതായാലും മൂന്ന് ദിവസത്തെ അനുഭവങ്ങള്‍ അപ്പൂട്ടന്‍ നന്നായി
ആസ്വദിച്ചു..ഒരു ആദ്യാവസാനകാരനായി നില്ക്കാന്‍ സാധിക്കാത്തതിന്‍റെ സങ്കടം മനസ്സില്‍ വച്ചുകൊണ്ട് അപ്പൂട്ടന്‍ തിരിച്ചു ഡല്‍ഹിക്ക് വണ്ടികയറി.
എന്നിരുന്നാലും കണ്ട പരിപാടികളുടെ സ്വാധീനം തന്നെയും ഒരു
സാഹിത്യകാരനാക്കിയോ എന്നപ്പൂട്ടനൊരു ചിന്ന ഡൌട്ട്!! പിന്നീട് ഇതെഴുതുമ്പോഴും, എഴുതുന്നോരെല്ലാം സാഹിത്യകാരന്മാരാനെന്ന ചിന്ത
അപ്പൂട്ടനില്ലാട്ടോ!!!!

No comments:

Post a Comment